Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LondonChariot Festival

ല​ണ്ട​ൻ 'തേ​ർ തി​രു​വി​ഴ': ര​ഥ​യാ​ത്രയിൽ വാദപ്രതിവാദങ്ങളുമായി നെറ്റിസൺസ്

ല​ണ്ട​ൻ: ല​ണ്ട​നി​ൽ ത​മി​ഴ് സ​മൂ​ഹം സം​ഘ​ടി​പ്പി​ച്ച 'തേ​ർ തി​രു​വി​ഴ' ര​ഥ​യാ​ത്ര​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യ​തോ​ടെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ച​ർ​ച്ച സ​ജീ​വ​മാ​കു​ന്നു. ബ്രി​ട്ട​നി​ലെ സാം​സ്കാ​രി​ക​വും മ​ത​പ​ര​വു​മാ​യ ആ​വി​ഷ്കാ​ര​ങ്ങ​ളെ​ച്ചൊ​ല്ലി​യാ​ണു വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ. 30,000-ലേറെ ആളുകളാണു ഘോഷയാത്രയിൽ പങ്കെടുത്തത്. ലണ്ടനിലെ വിവിധ ക്ഷേത്രങ്ങളുടെ നേതൃത്വത്തിലായിരുന്നു രഥയാത്ര.

യു​കെ​യി​ലെ സാം​സ്കാ​രി​ക വൈ​വി​ധ്യ​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​യി ഒ​രു വി​ഭാ​ഗം ​ആ​ഘോ​ഷ​ത്തെ കാ​ണു​ന്നു. ല​ണ്ട​ന്‍റെ ബ​ഹു​സ്വ​ര​ത​യ്ക്കും സാം​സ്കാ​രി​ക സ​മ്പ​ന്ന​ത​യ്ക്കും ഇ​ത്ത​രം പ​ര​മ്പ​രാ​ഗ​ത ച​ട​ങ്ങു​ക​ൾ മാ​റ്റു​കൂ​ട്ടു​ന്നു എ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്ന അ​നു​കൂ​ല പ്ര​തി​ക​ര​ണ​ങ്ങ​ൾ. വി​വി​ധ സം​സ്കാ​ര​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന ന​ഗ​ര​ത്തി​ന്‍റെ തു​റ​ന്ന മ​ന​സി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ഉ​ത്സ​വ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളു​മെ​ന്ന് ഇ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

എ​ന്നാ​ൽ, യു​കെ​യി​ലെ പൊ​തു ഇ​ട​ങ്ങ​ളി​ലെ ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ൾ​ക്കെ​തി​രേ ഒ​രു വി​ഭാ​ഗം വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പൊ​തു​നി​ര​ത്തു​ക​ളി​ലെ കൂ​റ്റ​ൻ ഘോ​ഷ​യാ​ത്ര​ക​ൾ പ്രാ​ദേ​ശി​ക ഗ​താ​ഗ​ത​ത്തി​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്നും, ഇ​ത്ത​രം മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ പൊ​തു​വ​ഴി​ക​ൾ​ക്ക് പ​ക​രം സ്വ​കാ​ര്യ ഇ​ട​ങ്ങ​ളി​ലോ ക്ഷേ​ത്ര​മു​റ്റ​ത്തോ ആ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നു​മാ​ണു വി​മ​ർ​ശ​ക​രു​ടെ വാ​ദം.

ല​ണ്ട​നി​ൽ ദ​ശാ​ബ്ദ​ങ്ങ​ളാ​യി വി​വി​ധ ഏ​ഷ്യ​ൻ സ​മൂ​ഹ​ങ്ങ​ൾ ന​ട​ത്തു​ന്ന ര​ഥ​യാ​ത്ര​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു നീ​ണ്ട ച​രി​ത്ര​മു​ണ്ട്. എ​ന്നി​രു​ന്നാ​ലും, പൊ​തു ​ഇ​ട​ങ്ങ​ളി​ലെ മ​ത​പ​ര​മാ​യ ആ​വി​ഷ്കാ​ര​ങ്ങ​ളും സാം​സ്കാ​രി​ക വൈ​വി​ധ്യ​വും ഏ​തു​രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യ​പ്പെ​ട​ണം എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്കു ​സം​ഭ​വം വീ​ണ്ടും വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

 

Latest News

Corehub Up